പാലക്കാട്:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി പോരാടി വലിയ വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർഥി സംഗമവും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വന്‍ വിജയം നേടും: ഉമ്മന്‍ ചാണ്ടി - local polls 2020
ദേശീയതലത്തിലും സംസ്ഥാനതലത്തിലും യുഡിഎഫിന് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉമ്മന്‍ ചാണ്ടി
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി പോരാടി വലിയ വിജയം നേടും; ഉമ്മന്‍ ചാണ്ടി
ദേശീയതലത്തിലും സംസ്ഥാനതലത്തിലും യുഡിഎഫിന് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്ര മോദി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയും കേരളത്തിൽ പിണറായി സര്‍ക്കാര്‍ അഴിമതി നിറഞ്ഞ അധോലോക സർക്കാരായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്‍റ് സിപി മുഹമ്മദ്, മുൻ എംപി വിഎസ് വിജയരാഘവൻ, കെപിസിസി സെക്രട്ടറി ചന്ദ്രൻ, എ തങ്കപ്പൻ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.