കേരളം

kerala

ETV Bharat / state

ചന്ദനക്കടത്ത്; പാലക്കാട് രണ്ട് പേര്‍ പിടിയില്‍ - പാലക്കാട് ക്രൈം ന്യൂസ്

കഴിഞ്ഞ നവംബറില്‍ നെല്ലിപ്പതി മലവാരത്തുനിന്നും മൂന്ന് ചന്ദനമരങ്ങൾ മുറിച്ച കേസിലാണ് അറസ്റ്റ്.

sandalwood theft  two seized over sandalwood theft case  palakkad  palakkad crime news  crime news  ചന്ദനക്കടത്ത്  പാലക്കാട് രണ്ട് പേര്‍ കൂടി പിടിയില്‍  പാലക്കാട്  പാലക്കാട് ക്രൈം ന്യൂസ്  ക്രൈം ന്യൂസ്
ചന്ദനക്കടത്ത്; പാലക്കാട് രണ്ട് പേര്‍ പിടിയില്‍

By

Published : Jan 13, 2021, 5:57 PM IST

പാലക്കാട്: ജില്ലയില്‍ ചന്ദന മരം മുറിച്ച് കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിപ്പതി മലവാരത്തുനിന്നാണ് ചന്ദനം മുറിച്ചുകടത്തിയത്. ആനഗദ്ദ ഊരിലെ ഭുവൻ (32), മണ്ണാർക്കാട് പുഞ്ചക്കോട് സ്വദേശി കണ്ണനെന്ന സതീഷ് (42) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. നവംബറിൽ നെല്ലിപ്പതി മലവാരത്തുനിന്നും മൂന്ന് ചന്ദനമരങ്ങൾ മുറിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ വെള്ളിയാഴ്ച്ച വനംവകുപ്പ് കാരറയിൽ നിന്നും ജോൺസൺ വർഗീസ് (50), അമ്പാടി (24) എന്നിവരെ പിടികൂടിയിരുന്നു. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കാളി (35), ജോയി (54), സുമേഷ് (30), സോളമൻ (24) എന്നിവരെയും തിങ്കളാഴ്‌ച പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്‌തത്. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളെയും വനംവകുപ്പ് പിടികൂടി. ഷോളയൂർ മലവാരത്തുനിന്ന്‌ 12 ചന്ദനമരങ്ങൾ മുറിച്ചതായും ഇവർ വനംവകുപ്പിന് മൊഴി നൽകിയിട്ടുണ്ട്. ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി.

ABOUT THE AUTHOR

...view details