പാലക്കാട്:അട്ടപ്പാടിയിൽ സംഘം തിരിഞ്ഞുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു. വാഹനത്തിന്‍റെ ലൈറ്റ് ഡിം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തിലെത്തിയത്. കോട്ടത്തറ സ്വദേശികളായ ഹരിഹരൻ (26), വിനീത് (27) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.
കോട്ടത്തറ സ്വദേശിയായ ബാലാജി എന്നയാളാണ് കുത്തിയതെന്നും സംഭവത്തിന് പിന്നാലെ ഇയാള്‍ പിക്കപ്പ് വാനിൽ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. തുടര്‍ന്ന് മേലെ കോട്ടത്തറ മാരിയമ്മൻ കോവിൽ പരിസരത്ത് വാഹനം ഉപേക്ഷിച്ച് ഇയാൾ ഓടിരക്ഷപ്പെട്ടു. ഈ വാഹനത്തിന്‍റെ മുൻവശത്തെ ഗ്ലാസ്സ് അടിച്ചു തകർത്ത നിലയിലാണുള്ളത്. ഇയാളെ പൊലീസിന് പിടികൂടാനായിട്ടില്ല.
വാക്ക് തർക്കം: അട്ടപ്പാടിയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു - അട്ടപ്പാടി
വാഹനത്തിന്‍റെ ലൈറ്റ് ഡിം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘര്‍ഷത്തിലെത്തിയത്.
വാക്ക് തർക്കം: അട്ടപ്പാടിയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു
also read: പീഡനശ്രമം എതിർത്തതിന് കൊല; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
അതേസമയം പ്രദേശത്തെ രണ്ട് സംഘങ്ങൾ തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഷോളയൂർ പൊലീസ് വ്യക്തമാക്കി.