പാലക്കാട്: ദേശീയ പാതയിൽ കാർ ഇടിച്ചുണ്ടായ തർക്കം പരിഹരിക്കാനെന്ന വ്യാജേന എത്തി അപകടത്തിൽപെട്ട കാർ തട്ടിയെടുത്തു കടന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കഞ്ചിക്കോട് ചെമ്മണംകാട് സ്വദേശികളായ ബിനീഷ്(48), ശ്രീനാഥ്(33) എന്നിവരെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ദേശീയപാതയില്‍ കഞ്ചിക്കോടാണ് സംഭവം.
തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി വിജയ്‌യുടെ കാറാണ് പ്രതികൾ തട്ടിയെടുത്തത്. വിജയ്‌യും സുഹൃത്തുക്കളും ഗുരുവായൂരിലേക്ക് കാറിൽ പോകുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കത്തിലായി. ഇതിനിടെ തർക്കം പരിഹരിക്കാനെന്ന വ്യാജേന ബിനീഷും ശ്രീനാഥും സ്ഥലത്ത് എത്തുകയായിരുന്നു.