പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കൊവിഡ് മരണം കൂടി. രണ്ട് ദിവസങ്ങള്‍ക്കിടെ പല്ലിയറ തോപ്പിൽ വീട്ടിൽ ചെല്ലപ്പൻ (63), ഗൂളിക്കടവ് സ്വദേശിനി വസുമതി (66) എന്നിവരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഹൃദയാഘാതമാണ് ചെല്ലപ്പന്‍റെ മരണകാരണം. ആന്‍റിജൻ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്വാറന്‍റൈയിനില്‍ കഴിയുകയായിരുന്നു.
അട്ടപ്പാടിയില്‍ രണ്ട് കൊവിഡ് മരണം കൂടി - covid death in attappadi news
പല്ലിയറ തോപ്പിൽ വീട്ടിൽ ചെല്ലപ്പൻ (63), ഗൂളിക്കടവ് സ്വദേശിനി വസുമതി (66) എന്നിവരാണ് മരിച്ചത്
കൊവിഡ് മരണം
കൊവിഡിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വസുമതിയുടെ മരണം. ഈ മാസം ആറിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.