പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം രണ്ട് കിലോ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരും. പാലക്കാട് ടൗൺ നോർത്ത് പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധന ശക്തമായതോടെ പ്രതികൾ ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്ന് സംശയം.
പാലക്കാട് രണ്ട് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി - ganja abandoned palakkad
ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരും.

രണ്ട് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം രണ്ട് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രം ഐപിഎസിന്‍റെ നിർദേശത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്‌പി ബാബു തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്‌ടർ ഷിജു എബ്രഹാമിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.