പാലക്കാട്: അലനല്ലൂരില്‍ കാറും ലോറിയും കൂട്ടിയിച്ച് രണ്ട് പേര്‍ മരിച്ചു. മണ്ണാർക്കാട് കാരാകുർശ്ശി സ്വദേശികളായ കള്ളിവളപ്പിൽ വീട്ടിൽ ഷാജഹാൻ (40), സഹോദരി നുജ്‌മയുടെ മകൾ ഫസീല (24) എന്നിവരാണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ 7.30ഓടെ കാട്ടുകുളം പള്ളിപടിയിലാണ് സംഭവം.
അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിച്ച് രണ്ട് പേർ മരിച്ചു - allanallura accident
അലനല്ലൂര്‍ കാട്ടുകുളം പള്ളിപടിയിലാണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്
അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിച്ച് രണ്ട് പേർ മരിച്ചു
മണ്ണാര്‍ക്കാട് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോയ കാറ് എതിര്‍ ദിശയിലെത്തിയ കോഴി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു. ഷാജഹാന്‍റെ ഭാര്യ: ഹഫ്സത്ത്, മക്കള്‍: ഹബീബ, അര്‍ഷാദ്, ഷാബിയ. ഫസീലയുടെ ഭര്‍ത്താവ്: ഷാനി.
also read:സൈക്കിള്‍ സവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് അധ്യാപകന്‍ മരിച്ചു