പാലക്കാട്: പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡിലെ കരിമ്പുള്ളി ഇറക്കത്തിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരായ ചൂരക്കോട് പറക്കുന്നത്ത് ഷജി (52), കാരക്കാട്ട് പറമ്പിൽ രാജഗോപാൽ (63) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ കിഴായൂർ സ്വദേശി അബ്‌ദുൽ റഷീദ്, മറ്റൊരു യാത്രക്കാരി പ്രിയങ്ക എന്നിവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടാമ്പിയിൽ ഓട്ടോറിക്ഷ ബസിലിടിച്ച് രണ്ട് മരണം - Auto rickshaw collision in Pattambi
ഓട്ടോറിക്ഷ യാത്രക്കാരായ ചൂരക്കോട് പറക്കുന്നത്ത് ഷജി (52), കാരക്കാട്ട് പറമ്പിൽ രാജഗോപാൽ (63) എന്നിവരാണ് മരിച്ചത്.
പട്ടാമ്പിയിൽ ഓട്ടോറിക്ഷ ബസിലിടിച്ച് രണ്ട് മരണം
നായ കുറുകെ ചാടിയപ്പോൾ വെട്ടിച്ച ഓട്ടോറിക്ഷയിൽ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.