പാലക്കാട്: ബൈക്കിൽ കടത്തുകയായിരുന്ന 6 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പൊലീസ് പിടിയിലായി. ഒല്ലൂർ സ്വദേശികളായ വിഷ്‌ണു വിജയൻ ,അഭിജിത് രവി എന്നിവരാണ് പിടിയിലായത്. ഗോവിന്ദാപുരം ചെക്പോസ്റ്റിൽ പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് കൊല്ലങ്കോട് നിന്നും പിടികൂടുകയായിരുന്നു.
ബൈക്കിൽ കടത്തുകയായിരുന്ന 6 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ - പാലക്കാട് ക്രൈം ന്യൂസ്
ഒല്ലൂർ സ്വദേശികളായ വിഷ്‌ണു വിജയൻ ,അഭിജിത് രവി എന്നിവരാണ് പിടിയിലായത്.
ബൈക്കിൽ കടത്തുകയായിരുന്ന 6 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
കൊല്ലങ്കോട് എക്സൈസ് റേഞ്ച് സംഘത്തിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികള്‍ പളനിയിൽ നിന്നും 60000 രൂപ കൊടുത്ത് കഞ്ചാവ് വാങ്ങി തൃശൂർ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു.