കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു - തൃശൂർ മെഡിക്കൽ കോളജ്
അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.
കാർ
പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. പൊന്നാനി സ്വദേശികളായ ചന്ദ്രൻ, രാജേശ്വരി എന്നിവരാണ് മരിച്ചത്. രണ്ട് പുരുഷന്മാരും അഞ്ച് സ്‌ത്രീകളും രണ്ട് കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരെ തൃശൂർ മെഡിക്കൽ കോളജിലും അഞ്ച് പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.