കോയമ്പത്തൂരിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം - കോയമ്പത്തൂരിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം
പാലക്കാട് അട്ടപ്പാടി സ്വദേശികളായ ശിവനാമ്മാൾ, പാപ്പാമ്മാൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്
കോയമ്പത്തൂരിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം
പാലക്കാട്/കോയമ്പത്തൂർ: കോയമ്പത്തൂർ പെരിയ നായ്ക്കം പാളയത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അട്ടപ്പാടി കോട്ടത്തറ വണ്ണാന്തറ ഊരിലെ ശിവനാമ്മാൾ, പാപ്പാമ്മാൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൂന്നു പേരെ പരിക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലമലയിൽ ബന്ധുവിന്‍റെ വീട്ടിൽ പോയി തിരികെവരുമ്പോഴായിരുന്നു അപകടം.