പാലക്കാട്:ഉപയോഗം കഴിഞ്ഞ പാൽ പാക്കറ്റിൽ വൃക്ഷത്തൈ മുളപ്പിച്ച് ലോക്ക് ഡൗണ് കാലം പരിസ്ഥിതി സംരക്ഷണത്തിന്‍റെ ദിനങ്ങളാക്കി മാറ്റുകയാണ് തൃത്താല പഞ്ചായത്തിലെ കൊവിഡ് 19 ദുരിതാശ്വാസ ക്യാമ്പ്. ലോക്ക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിലാണ് അതിഥി തൊഴിലാളികൾക്കും ഒറ്റപ്പെട്ട് കഴിയുന്നവർക്കും വേണ്ടി ഞാങ്ങാട്ടിരി യു.പി സ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചത്. ഇവർക്ക് സഹായവുമായി വിവിധ വകുപ്പുകളും കൂടെയുണ്ട്. നശിപ്പിക്കാൻ സൂക്ഷിച്ചിരുന്ന പാൽ കവറുകളാണ് വൃക്ഷത്തൈ മുളപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
വൃക്ഷത്തൈ മുളപ്പിക്കൽ പരിപാടിക്ക് തുടക്കം കുറിച്ച് തൃത്താല പഞ്ചായത്ത്
പാൽ കവറുകളാണ് വൃക്ഷത്തൈ മുളപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
വൃക്ഷ തൈ മുളപ്പിക്കൽ പരിപാടിക്ക് തുടക്കം കുറിച്ച് തൃത്താല പഞ്ചായത്ത്
പരിസ്ഥിതി സഹകരണത്തോടൊപ്പം പ്ലാസ്റ്റിക് നിർമാർജനം കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 2000 പാൽ പാക്കറ്റുകളിലായി പ്ലാവ്, പുളി, മാവ്, കശുവണ്ടി എന്നീ വൃക്ഷ തൈകൾ നടുന്നുണ്ട്. ഇവ മുളക്കുന്ന മുറക്ക് തൃത്താല പൊലീസ് സ്റ്റേഷനിലെ സീഡ് ബാങ്കിലേക്ക് ചെടികൾ കൈമാറും കൂടാതെ വിദ്യാർഥികൾക്കും വൃക്ഷ തൈകൾ നൽകും. തൃത്താല ആരോഗ്യ വകുപ്പിന്‍റെയും, തൃത്താല ജനമൈത്രി പൊലീസിന്‍റെയും ,പഞ്ചായത്തംഗത്തിന്‍റെയും നേതൃത്വത്തിലാണ് വൃക്ഷ തൈ മുളപ്പിക്കൽ പരിപാടിക്ക് തുടക്കം കുറിച്ചത്.