പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍ - latest palakkad
മലപ്പുറം സ്വദേശി മൻസൂറാണ് വിവാഹം വാഗ്‌ദാനം നൽകി കുട്ടിയെ പീഡിപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 17 കാരിയായ ആദിവാസി പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. മലപ്പുറം സ്വദേശി മൻസൂറാണ് വിവാഹം വാഗ്‌ദാനം നൽകി കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ ഊരിനടുത്ത് സ്ഥലം പാട്ടത്തിനെടുത്ത് കപ്പ കൃഷി ചെയ്തു വരികയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.