കേരളം

kerala

ETV Bharat / state

പാലക്കാട് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ട്രാക്‌ടർ റാലി - palakkad

വിക്‌ടോറിയ കോളജിന് സമീപമുള്ള ഇൻഡോർ സ്റ്റേഡിയത്തില്‍ നിന്നാണ് റാലി ആരംഭിച്ചത്

പാലക്കാട്ട് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ട്രാക്‌ടർ റാലി  ട്രാക്‌ടർ റാലി  പാലക്കാട്ട് ട്രാക്‌ടർ റാലി  പാലക്കാട്  പാലക്കാട് ട്രാക്‌ടർ റാലി  tractor rally in palakkad  tractor rally  palakkad  palakkad tractor rally
പാലക്കാട്ട് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ട്രാക്‌ടർ റാലി

By

Published : Jan 26, 2021, 5:17 PM IST

Updated : Jan 26, 2021, 5:33 PM IST

പാലക്കാട്: ജില്ലയിൽ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടത്തി. ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ട്രാക്ടർ റാലി നടത്തിയത്. വിക്‌ടോറിയ കോളജിന് സമീപമുള്ള ഇൻഡോർ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് മണലി-കൊപ്പം ബൈപാസ് വഴിയെത്തിയ റാലി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

പാലക്കാട് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ട്രാക്‌ടർ റാലി

കർഷകസംഘം നേതാവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ സി.കെ. രാജേന്ദ്രന്‍ റാലി ഉദ്ഘാടനം ചെയ്തു. കർഷക വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെതിരെ പൊതുജനങ്ങൾ രംഗത്ത് വരേണ്ടതുണ്ടെന്ന് സി.കെ. രാജേന്ദ്രൻ പറഞ്ഞു. നൂറിലധികം ട്രാക്ടറുകളാണ് സമരത്തിന്‍റെ ഭാഗമായത്.

Last Updated : Jan 26, 2021, 5:33 PM IST

ABOUT THE AUTHOR

...view details