പാലക്കാട്:നിയമം ലംഘിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് പാലക്കാട് കൂട്ടുപാതയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ പിടികൂടി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും വാഹന നികുതി അടച്ച രേഖകളില്ലാതെയും സർവീസ് നടത്തിയ കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥയിലുള്ള ബസാണ് പിടികൂടി പിഴയടപ്പിച്ചത്. കോഴിക്കോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്കു പോയ അധ്യാപകരും കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്.
ഫിറ്റ്നസ് ഇല്ലാത്ത ബസില്‍ വിദ്യാർഥികളുടെ വിനോദ യാത്ര, കൊടൈക്കനാലിലേക്ക് പോയ സംഘം പാലക്കാട് പിടിയില്‍ - motor vehicle rule violation
വിദ്യാര്‍ഥികളുമായി വിനോദയാത്രയ്‌ക്ക് പോയ ടൂറിസ്റ്റ് ബസാണ് മോട്ടര്‍ വാഹന വകുപ്പ് പിടികൂടി പിഴയടപ്പിച്ചത്. കോഴിക്കോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്കു പോയ അധ്യാപകരും കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്.
കോഴിക്കോട് ആർടിഒയുടെ അനുമതി പത്രം ഇവർക്കുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 12,750 രൂപ പിഴയടപ്പിച്ചു. മറ്റൊരു ബസ് എത്തിച്ചാണ് പിന്നീട് കുട്ടികളും അധ്യാപകരും വിനോദയാത്ര പുനരാരംഭിച്ചത്. കഴിഞ്ഞയാഴ്‌ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തിയ മറ്റൊരു ടൂറിസ്റ്റ് ബസ് മലമ്പുഴയിൽ നിന്നും മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ആർടിഒ എ കെ ജയേഷ് കുമാറിന്‍റെ നിർദേശ പ്രകാരം എംവിഐ പി ബിജുകുമാർ, എഎംവിഐമാരായ പി ഹരികൃഷ്‌ണന്‍, എൻ സാബിർ എന്നിവരടങ്ങിയ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് ബസ് പിടികൂടിയത്. വടക്കഞ്ചേരി അപകടത്തിനു ശേഷം നടപടികൾ കർശനമാക്കിയിരുന്നു. എന്നാൽ പിന്നീട് നടപടികൾ അയഞ്ഞതോടെ ടൂറിസ്റ്റ് ബസുകൾ നിയമം ലംഘിച്ചുള്ള സർവീസ് തുടരുകയാണെന്നും വീണ്ടും പരിശോധന കർശനമാക്കുമെന്നും ആർടിഒ എകെ ജയേഷ് കുമാര്‍ അറിയിച്ചു.