പാലക്കാട് :ദിവസങ്ങൾക്ക് മുമ്പ് പുലിയുടെ സാന്നിധ്യം കണ്ട അകത്തേത്തറ സൂര്യനഗറിൽ വീണ്ടും പുലിയെത്തി. കഴിഞ്ഞ ഞായർ രാത്രി പത്തരയോടെയാണ് എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളജിന് സമീപത്തെ സൂര്യനഗറിൽ പുലിയെത്തിയത്. സൂര്യനഗർ സെക്കൻ്റ് ലൈനിൽ അമ്പാടി വീട്ടിൽ രാമകൃഷ്ണൻ്റെ വീട്ടിലാണ് പുലിയെ കണ്ടത്.
അകത്തേത്തറയിൽ വീണ്ടും പുലി ; ആശങ്കയില്‍ ജനം - അകേത്തത്തറയില്‍ പുലിയെ കണ്ടു
ഞായർ രാത്രി പത്തരയോടെയാണ് എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളജിന് സമീപം സൂര്യനഗറിൽ പുലിയെത്തിയത്
അകത്തേത്തറയിൽ വീണ്ടും പുലി
ALSO READ:കുഴല്‍മന്ദം ദേശീയപാതയില്‍ ലോറിയില്‍ ബൈക്കിടിച്ച് യുവാക്കള്‍ മരിച്ചു
രാമകൃഷ്ണനും കുടുംബവും യാത്ര കഴിഞ്ഞ് രാത്രി പത്തരയോടെ എത്തിയപ്പോഴാണ് വീട്ടുമുറ്റത്തെ കൂടിന് മുമ്പിൽ നായയെ നോക്കി ഗർജിക്കുന്ന പുലിയെ കണ്ടത്. അളനക്കം കേട്ടതും പതിയെ നടന്നുനീങ്ങി സമീപത്തെ റബ്ബർക്കാടിലേക്ക് ചാടി മറഞ്ഞു. തുടര്‍ന്ന് പരിസരവാസികളെയും വനപാലകരേയും വിവരം അറിയിക്കുകയായിരുന്നു.