ഷെൽട്ടർ ഹോമിൽ അന്തേവാസിയുടെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് - പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം മരണകാരണമായെന്ന് റിപ്പോർട്ട്
![ഷെൽട്ടർ ഹോമിൽ അന്തേവാസിയുടെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് thrithala shelter home postmortem report out shelter home member death ഷെൽട്ടർ ഹോമിൽ അന്തേവാസിയുടെ മരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തൃത്താല സ്നേഹനിലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6309707-thumbnail-3x2-thrithala.jpg)
ഷെൽട്ടർ ഹോം
പാലക്കാട്: തൃത്താല സ്നേഹനിലയത്തിൽ മർദനമേറ്റ് മരിച്ച അന്തേവാസി സിദ്ദീഖിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുടലിൽ ഉൾപ്പെടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായും ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ട്. അടിവയറിലെ നീർക്കെട്ടും മരണകാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷമായി സ്‌നേഹനിലയത്തിലെ അന്തേവാസിയായിരുന്നു തൃശൂർ വലപ്പാട് സ്വദേശിയായ സിദ്ദീഖ്. മാനസികാസ്വസ്ഥ്യമുണ്ടായിരുന്ന സിദ്ദീഖ് ക്രൂരമർദനത്തിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.