കേരളം

kerala

ETV Bharat / state

പ്രവാസികള്‍ക്ക് സംഗീത ആല്‍ബവുമായി തൃത്താല ജനമൈത്രി പൊലീസ്

കരുതലായ് കാവലായ് പൊലീസ് ഒപ്പമുണ്ടെന്ന സന്ദേശമുയർത്തുന്നതാണ് സംഗീത ആൽബം

thrithala  vt belaram  kerala police  thrithala police  music album  kerala police music album
തൃത്താല ജനമൈത്രി പൊലീസ് നിർമിച്ച സംഗീത ആൽബം ശ്രദ്ധേയമാകുന്നു

By

Published : Jun 13, 2020, 5:15 PM IST

പാലക്കാട്:കൊവിഡ് പ്രതിസന്ധിയിലകപ്പെട്ട പ്രവാസികൾക്കായി തൃത്താല ജനമൈത്രി പൊലീസ് നിർമിച്ച സംഗീത ആൽബം ശ്രദ്ധേയമാകുന്നു. കരുതലായ് കാവലായ് എന്ന പേരിലാണ് സംഗീത ആൽബം പുറത്തിറക്കിയിരിക്കുന്നത്. പ്രവാസികളുടെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും, പ്രവാസികൾക്കൊപ്പം ഞങ്ങളുണ്ടെന്നും പ്രഖ്യാപിച്ചു കൊണ്ട് തൃത്താല ജനമൈത്രി പൊലീസ് നിർമിക്കുന്ന ഡോക്യുമെന്‍ററിയുടെ ഭാഗമായിട്ടാണ് സംഗീത ആൽബം പുറത്തിറക്കിയത്. സംഗീത ആൽബം വി.ടി.ബൽറാം എം.എൽ.എ. പ്രകാശനം ചെയ്തു.

തൃത്താല ജനമൈത്രി പൊലീസ് നിർമിച്ച സംഗീത ആൽബം ശ്രദ്ധേയമാകുന്നു

പ്രശസ്‌ത കവിയും സിനിമ ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് രചിച്ച ഗാനത്തിന് നാസർ മാലിക്കാണ് സംഗീതം നൽകിയത്. നിഖിൽ പ്രഭയും, ഉണ്ണിമായ ദാസും ചേർന്നാണ് പാടിയത്.മനീഷ് എഡിറ്റിംഗ് നിർവഹിച്ച ഗാനത്തിന് ദൃശ്യാവിഷ്‌കരണം ഒരുക്കിയത് ശരത് രംഗസൂര്യ ആണ്. കൊവിഡ് 19 എന്ന മഹാമാരി പ്രവാസികളെ പിടിമുറുക്കിയപ്പോൾ അവരുടെ സന്താപങ്ങളും, നെടുവീർപ്പുകൾക്കുമൊപ്പം, പ്രവാസികൾക്ക് കരുതലും, സംരക്ഷണവും നൽകാൻ പൊലീസ് സേന കൂടെയുണ്ടെന്ന സന്ദേശമാണ് പാട്ടിൽപങ്കുവെച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details