പാലക്കാട് : റെയില്‍വേ സംരക്ഷണസേനയും പാലക്കാട് എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 20 ഗ്രാം ചരസുമായി മൂന്ന് പേര്‍ പിടിയില്‍. തൃശൂർ നാട്ടിക സ്വദേശി ആഷിഖ് (24), പൂത്തോൾ സ്വദേശി അശ്വതി (24), കാര സ്വദേശി അജയ് (21) എന്നിവരാണ് അറസ്റ്റിലായത്. മണാലിയില്‍ നിന്ന് വാങ്ങിയ ചരസുമായി റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തിയ സംഘം അവിടെ നിന്ന് കേരള എക്‌സ്‌പ്രസ് ട്രെയിനില്‍ തൃശൂരേക്ക് എത്തുമ്പോഴാണ് അറസ്‌റ്റ്.
മണാലിയില്‍ നിന്ന് റോഡ് മാര്‍ഗം ഡല്‍ഹിയില്‍, ട്രെയിനില്‍ കേരളത്തിലേക്ക് ; ചരസുമായി മൂന്ന് പേര്‍ പിടിയില്‍ - മണാലി
പാലക്കാട് ജങ്‌ഷനില്‍ റെയില്‍വേ സംരക്ഷണസേനയും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്
![മണാലിയില്‍ നിന്ന് റോഡ് മാര്‍ഗം ഡല്‍ഹിയില്‍, ട്രെയിനില്‍ കേരളത്തിലേക്ക് ; ചരസുമായി മൂന്ന് പേര്‍ പിടിയില്‍ charas three people arrested with charas palakkad three people arrested with charas ചരസുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍ മണാലി റെയില്‍വേ സംരക്ഷണസേന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16355515-thumbnail-3x2-charas.jpg)
പാലക്കാട് ജങ്ഷനില്‍ പരിശോധന കണ്ട് മൂവരും ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്കിറങ്ങി. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തെ പിന്തുടര്‍ന്നെത്തിയാണ് എക്‌സൈസും, ആര്‍പിഎഫും പിടികൂടിയത്. പ്രതികളില്‍ നിന്ന് കണ്ടെടുത്ത ചരസിന് രണ്ട് ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആർപിഎഫ് സിഐ സൂരജ് എസ് കുമാർ, റേഞ്ച് അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്പെക്‌ടര്‍ സെയ്‌ത് മുഹമ്മദ്, ആർപിഎഫ് എഎസ്ഐമാരായ സജി അഗസ്റ്റിൻ, കെ സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ രമേശ്, കെ ബിജുലാൽ, ആർപിഎഫ് കോൺസ്റ്റബിൾ പി ശിവദാസൻ, വനിത സിഇഒ കെ സീനത്ത്, വീണ ഗണേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.