കേരളം

kerala

ETV Bharat / state

മൂന്ന്‌ മെഗാവാട്ട് സൗരോർജ പദ്ധതി നാടിന് സമര്‍പ്പിച്ചു - പാലക്കാട് സൗരോർജ പദ്ധതി ഉദ്ഘാടനം

സ്ഥാനത്ത് തന്നെ ഇത്രയധികം വലിയ സരോർജ പ്ലാൻ്റ് ആദ്യമാണ്. എ പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായി

KSEB solar power project Palakkad  പാലക്കാട് സൗരോർജ പദ്ധതി ഉദ്ഘാടനം  കേരളത്തിലെ വലിയ സൗരോര്‍ജ പ്ലാന്‍റ്
മൂന്ന്‌ മെഗാവാട്ട് സൗരോർജ പദ്ധതി പാലക്കാട് ഉദ്ഘാടനം ചെയ്തു

By

Published : Feb 20, 2022, 10:39 PM IST

പാലക്കാട് :കഞ്ചിക്കോട് 220 കെവി സബ്‌സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച മൂന്ന്‌ മെഗാവാട്ട് സൗരോർജ പദ്ധതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്ത് തന്നെ ഇത്രയധികം വലിയ സരോർജ പ്ലാൻ്റ് ആദ്യമാണ്. എ പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായി. കെ.എസ്.ഇ.ബി റീസ് സൗര സ്പോർട്സ് ആൻഡ്‌ വെൽഫയർ ഡയറക്ടർ ആർ സുകു റിപ്പോർട്ട് അവതരിപ്പിച്ചു.

മൂന്ന്‌ മെഗാവാട്ട് സൗരോർജ പദ്ധതി പാലക്കാട് ഉദ്ഘാടനം ചെയ്തു

Also Read: 'പ്രകൃതിദത്ത ഊര്‍ജ സ്രോതസ് പദ്ധതി' രാമക്കല്‍മേട്ടില്‍; ട്രയല്‍ റണ്‍ ആരംഭിച്ചു

വി.കെ ശ്രീകണ്ഠൻ എം.പി, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ വി മുരുകദാസ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് വി ബിജോയ്, പുതുശേരി പഞ്ചായത്ത് പ്രസിഡന്‍റ് എൻ പ്രസീത, ജില്ലാ പഞ്ചായത്തംഗം എം പത്മിനി, ബ്ലോക്ക് പഞ്ചായത്തംഗം കെ സുന്ദരി, ആർ മിൻമിനി, ഗിരീഷ്, കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പ്രസിഡന്‍റ് പി ഖാലിദ്, ഇൻകെൽ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എൻ ശശിധരൻ നായർ, എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ബി അശോക് സ്വാഗതവും ഡയറക്ടർ രാജൻ ജോസഫ് നന്ദിയും പറഞ്ഞു.

ABOUT THE AUTHOR

...view details