കേരളം

kerala

By

Published : Nov 27, 2020, 6:47 PM IST

Updated : Nov 27, 2020, 7:18 PM IST

ETV Bharat / state

ഒരു വീട്ടുമതിലില്‍ മൂന്ന് മുന്നണികള്‍ക്കും സ്ഥാനം

മൂന്നു മുന്നണികളുടെയും സ്ഥാനാർഥികള്‍ക്കായി ചുവരെഴുതിയതും ഒരാളാണ്

പാലക്കാട്  പാലക്കാട് വാർത്തകൾ  പട്ടാമ്പി  ഒരേ വീട്ടു മതിലിൽ സ്ഥാനം പിടിച്ച് മൂന്നു സ്ഥാനാർഥിക  പ്രചാരണ ചുവരെഴുത്ത്  തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് വാർത്തകൾ  യു.ഡി.എഫ്  എൻ.ഡി.എ  എൽ.ഡി.എഫ്  മോഹൻദാസ് ഇടിയത്ത്  പരിസ്ഥിതി സ്നേഹി  three candidates on the same house wall  friendly wall art pattambi  wall art  pattambi  palakkad  palakkad news  election  election news
ഒരേ വീട്ടു മതിലിൽ സ്ഥാനം പിടിച്ച് മൂന്നു സ്ഥാനാർഥികൾ

പാലക്കാട്: ഒരു ചുവരിൽ മൂന്ന് മുന്നണി സ്ഥാനാർഥികളുടെ പ്രചാരണ ചുവരെഴുത്ത്. പട്ടാമ്പിയിലാണ് ഈ വേറിട്ട കാഴ്ച. പട്ടാമ്പി നഗരസഭ ഇരുപത്തിരണ്ടാം ഡിവിഷൻ നൈതേരി റോഡിൽ മോഹൻദാസ് ഇടിയത്തിന്‍റെ വീടിന്‍റെ മതിലാണ് മൂന്ന് മുന്നണികൾക്കുമായി ചുവരെഴുത്ത് നടത്താൻ വിഭജിച്ച് നൽകിയത്.

പ്രകൃതിയോട് ഇണങ്ങിയ പ്രചാരണ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിസ്ഥിതി പ്രവർത്തകനായ വനമിത്ര മോഹൻദാസ് മുന്നണി വ്യത്യാസമില്ലാതെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തന്‍റെ വീടിന്‍റെ മതിൽ വിട്ടുനൽകിയത്. ഇടതുവശത്ത് യു.ഡി.എഫിനും മുൻവശത്ത് രണ്ടിടങ്ങളിലായി എൻ.ഡി.എക്കും എൽ.ഡി.എഫിനുമായിട്ടാണ് ചുവരെഴുതാൻ സ്ഥലം നൽകിയത്. പരിസ്ഥിതി സ്നേഹി കൂടിയായ മോഹൻദാസ് സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും വൃക്ഷത്തൈകൾ നൽകുകയും ചെയ്തു.

ഒരു വീട്ടുമതിലില്‍ മൂന്ന് മുന്നണികള്‍ക്കും സ്ഥാനം

ഈ ചുവരെഴുത്തുകൾക്ക് പിന്നിൽ മറ്റൊരു പ്രത്യേകതയുമുണ്ട്. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ച് മനോഹരമായ വടിവൊത്ത കൈപ്പടയിൽ ചുവരെഴുതിയത് ഒരാളാണ്. മൂന്ന് മുന്നണികൾക്ക് വേണ്ടിയും ഒരേ സ്ഥലത്ത് എഴുതാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ചുവരെഴുത്ത് നടത്തിയ മണികണ്‌ഠൻ.

Last Updated : Nov 27, 2020, 7:18 PM IST

ABOUT THE AUTHOR

...view details