പാലക്കാട് : കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവരെ കൊവിഡ് കെയർ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും. ഇതിനായി പാലക്കാട് ചെമ്പൈ സംഗീത കോളജിൽ താൽക്കാലിക രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചു.
റെഡ് സോണുകളിൽ നിന്ന് വരുന്നവർ കൊവിഡ് കെയർ കേന്ദ്രങ്ങളിലേക്ക് - redzone
പാലക്കാട് ചെമ്പൈ സംഗീത കോളജിൽ താൽക്കാലിക രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചു.
റെഡ് സോണുകളിൽ നിന്ന് വരുന്നവരെ കൊവിഡ് കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റും
റെഡ് സോണിൽ നിന്ന് വാളയാർ ചെക്ക് പോസ്റ്റ് വഴി വരുന്നവരെ ചെമ്പൈ സംഗീത കോളജിൽ എത്തിച്ച് രജിസ്റ്റർ ചെയ്യും. അതിന് ശേഷമാണ് അവരെ കൊവിഡ് കെയർ സെന്‍ററുകളിൽ എത്തിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ അതിർത്തി കടന്നുവന്നവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.