പാലക്കാട്: തിരുവേഗപ്പുറയിലെ വി.സി.ബി. കം ബ്രിഡ്‌ജിന്‍റെ നിർമാണോദ്‌ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി കെ. കൃഷ്‌ണൻ കുട്ടി ഇന്ന് നിർവ്വഹിക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നാരായണമംഗലം വിഷ്‌ണു ക്ഷേത്രത്തിന് സമീപത്താണ് ഉദ്ഘാടന ചടങ്ങുകള്‍. മുഹമ്മദ് മുഹ്‌സൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
തിരുവേഗപ്പുറയിലെ വി.സി.ബി. കം ബ്രിഡ്‌ജിന്‍റെ നിർമാണോദ്‌ഘാടനം ഇന്ന് - palakkad
നാല് ഷട്ടറുകൾ സ്ഥാപിച്ചു കൊണ്ട് തോട്ടിലെ സ്വാഭാവിക നീരൊഴുക്ക് സംഭരിക്കാനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
![തിരുവേഗപ്പുറയിലെ വി.സി.ബി. കം ബ്രിഡ്‌ജിന്‍റെ നിർമാണോദ്‌ഘാടനം ഇന്ന് തിരുവേഗപ്പുറയിലെ വി.സി.ബി. കം ബ്രിഡ്‌ജിന്‍റെ നിർമാണോദ്‌ഘാടനം ഇന്ന് വി.സി.ബി. കം ബ്രിഡ്‌ജിന്‍റെ നിർമാണോദ്‌ഘാടനം ഇന്ന് വി.സി.ബി. കം ബ്രിഡ്‌ജിന്‍റെ നിർമാണോദ്‌ഘാടനം വി.സി.ബി. കം ബ്രിഡ്‌ജ് തിരുവേഗപ്പുറയിലെ വി.സി.ബി. കം ബ്രിഡ്‌ജിന്‍റെ നിർമാണോദ്‌ഘാടനം തിരുവേഗപ്പുറയിലെ വി.സി.ബി. കം ബ്രിഡ്‌ജ് തിരുവേഗപ്പുറ പാലക്കാട് പാലക്കാട് വാർത്തകൾ ഉദ്‌ഘാടനം thiruvegappura bridge construction inaguration today bridge construction inaguration today bridge construction inaguration bridge construction thiruvegappura bridge construction thiruvegappura bridge thiruvegappura palakkad palakkad news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10149113-55-10149113-1609999572323.jpg)
ടെന്‍റർ നടപടികൾ പൂർത്തിയായിരുന്നെങ്കിലും പദ്ധതിയുടെ സമീപ പ്രദേശങ്ങളിൽ നെൽകൃഷി നടന്നിരുന്ന സാഹചര്യത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. ജലസേചന വകുപ്പിന്‍റെ 2019-20 വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടത്തുന്നത്. 12 മീറ്റർ നീളവും 3.60 മീറ്റർ ഉയരവുമുള്ള പാലത്തിൽ 2.4 മീറ്റർ വീതിയും ഒന്നര മീറ്റർ ഉയരവുമുള്ള നാല് ഷട്ടറുകൾ സ്ഥാപിച്ചു കൊണ്ട് തോട്ടിലെ സ്വാഭാവിക നീരൊഴുക്ക് സംഭരിക്കാനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഈ വേനലിൽ തന്നെ പദ്ധതി പൂർത്തീകരിക്കുമെന്ന് മുഹ്‌സിൻ എം.എൽ.എ. പറഞ്ഞു.
TAGGED:
വി.സി.ബി. കം ബ്രിഡ്‌ജ്