കേരളം

kerala

ETV Bharat / state

പാലക്കാട് ഉറവിടമറിയാത്ത രോഗികള്‍ കൂടിയേക്കുമെന്ന് മന്ത്രി എ.കെ ബാലൻ - Palakkad

അതിർത്തിയിലൂടെ വരുന്നവർക്ക് പാസിനുപകരം ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ മാത്രം മതിയെന്ന കേന്ദ്ര നിർദേശം ചിലർ ദുരുപയോഗം ചെയ്യാനും തെറ്റായ വിവരങ്ങൾ നൽകാനും സാധ്യതയുണ്ട്. ഇത് പ്രതിരോധത്തിന് വിള്ളൽ വീഴ്ത്തുമെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു.

മന്ത്രി എ.കെ ബാലൻ  പാലക്കാട്  കൊവിഡ് രോഗികൾ  covid patients  Palakkad  A.K Balan
പാലക്കാട് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി എ.കെ ബാലൻ

By

Published : Jul 7, 2020, 10:42 AM IST

പാലക്കാട്:ജില്ലയിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ സാധ്യതയെന്ന് മന്ത്രി എ.കെ ബാലൻ. കേരള അതിർത്തിയിൽ പാസ് നിർബന്ധമില്ലെന്ന കേന്ദ്ര നിർദേശം വന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് റോഡ് മാർഗം പാലക്കാട് ജില്ലയിലെ വരുന്നവരിൽ രോഗബാധയുള്ളവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇത് രോഗികളുടെ എണ്ണം കൂടാൻ ഇടയാക്കും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, എംഎൽഎമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

നിലവിൽ ഉറവിടം അറിയാത്ത നാല് കേസുകളാണ് ജില്ലയിലുള്ളത്. വരും ദിവസങ്ങളിൽ ഇത് ഉയരാൻ സാധ്യതയുണ്ട്. അതിർത്തി കടന്നു വരുന്നവർക്ക് പാസ് വേണ്ട, ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ മാത്രം മതി. ഇത് ചിലർ ദുരുപയോഗം ചെയ്യാനും തെറ്റായ വിവരങ്ങൾ നൽകാനും സാധ്യതയുണ്ട്. ഇത് പ്രതിരോധത്തിന് വിള്ളൽ വീഴ്ത്തും. അപരിചിതരെ കണ്ടാൽ ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരെ അറിയിക്കാൻ ജനങ്ങൾ തയ്യാറാകണം. പുറത്തുനിന്ന് എത്തുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതാണ് ഉത്തമം. അത്യാവശ്യക്കാർ മാത്രം സർക്കാർ നിരീക്ഷണം ആവശ്യപ്പെട്ടാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details