പാലക്കാട്: ലോക്ക് ഡൗൺ നിർദേശങ്ങൾ കാറ്റിൽപറത്തി നിർമാണ തൊഴിലാളികളെ കുത്തിനിറച്ചുകൊണ്ടുപോയ വാഹനം മോട്ടോർ വാഹനവകുപ്പ് പിടികൂടി. തൃത്താലയിൽ നിന്നും കൂറ്റനാട് ഭാഗത്തേക്ക് വന്ന മിനി പിക്കപ്പ് വാൻ മേഴത്തൂരിൽ വച്ച് മോട്ടോർ വാഹന വകുപ്പ് പിടികൂടികയായിരുന്നു.
അതിഥി തൊഴിലാളികളെ കുത്തിനിറച്ചുകൊണ്ടുപോയ വാഹനം പിടികൂടി - seized
സംഭവത്തിൽ വാഹന ഉടമയ്‌ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു
സംഭവത്തിൽ വാഹന ഉടമയ്‌ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ലോക്ക് ഡൗൺ നിർദേശങ്ങൾ പ്രകാരം അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാനോ വാഹനങ്ങളിൽ മൂന്ന് പേരിൽ കൂടുതൽ യാത്ര ചെയ്യാനോ പാടില്ല. എന്നാൽ ഈ നിർദേശം ലംഘിച്ചുകൊണ്ടാണ് 15 അതിഥി തൊഴിലാളികളുമായി പിക്ക് അപ് വാൻ സഞ്ചരിച്ചത്. സംഭവത്തിൽ വാൻ ഉടമ ഞാങ്ങാട്ടിരി സ്വദേശി അബ്ദുൾ നാസറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പട്ടാമ്പി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അഷ്റഫ് സൂപ്പിലിന്‍റെ നേതൃത്വത്തിലുള്ള പരിശോധന സംഘമാണ് കേസെടുത്തത്. വരുംദിവസങ്ങളിലും വാഹനപരിശോധന കർശനമായി തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പട്ടാമ്പി ജോയിന്‍റ് ആർടിഒ സി.യു മുജീബ് അറിയിച്ചു.