മാവോയിസ്റ്റുകളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയില്ലെന്ന് പാലക്കാട് ജില്ലാ കോടതി - പാലക്കാട് ജില്ലാ കോടതി മാവോയിസ്റ്റ് കേസ്
വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ബന്ധുക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷക

പാലക്കാട്: മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന പൊലീസ് നടപടിയില്‍ വീഴ്ചയില്ലെന്ന് പാലക്കാട് ജില്ലാ കോടതി. മാവോയിസ്റ്റുകളുടെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പൊലീസ് പ്രവൃത്തിച്ചത്. പൊലിസിന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മൃതദേഹങ്ങൾ എപ്പോൾ വേണമെങ്കിലും സംസ്‌കരിക്കാമെന്നും കോടതി അറയിച്ചു. എന്നാൽ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ബന്ധുക്കൾക്ക് വേണ്ടി ഹാജരായ അഡ്വ. സോയ വ്യക്തമാക്കി. ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് വരെ മൃതദേഹങ്ങൾ സംസ്‌കരിക്കാതിരിക്കാൻ ജില്ലാ കോടതിക്ക് അപേക്ഷ നൽകിയതായും അഭിഭാഷക പറഞ്ഞു.