പാലക്കാട്: ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാൻ തീരുമാനമെടുത്തത് തെറ്റായ നടപടിയെന്ന് വാളയാർ സമരസമിതി ജോയിന്‍റ് കൺവീനർ ബാലമുരളി. കോൺഗ്രസിലെ ചില നേതാക്കളുമായി സമരസമിതി നേതാക്കൾ നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിൽ പിറന്നതാണ് ധർമ്മടത്തെ സ്ഥാനാർഥിത്വമെന്ന് ബാലമുരളി ആരോപിച്ചു.
വാളയാർ പെൺകുട്ടികളുടെ അമ്മയെ തള്ളി സമരസമിതി
കോൺഗ്രസിലെ ചില നേതാക്കളുമായി സമരസമിതി നേതാക്കൾ നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിൽ പിറന്നതാണ് ധർമ്മടത്തെ സ്ഥാനാർഥിത്വമെന്ന് ബാലമുരളി ആരോപിച്ചു.
വാളയാർ പെൺകുട്ടി
കേരളം വലിയൊരു വിപത്തിന്‍റെ പടിവാതിൽക്കലാണെന്നും തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മുന്നേറ്റമുണ്ടായാൽ കേരളത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. മതശക്തികൾക്കെതിരെ നടക്കുന്ന പോരാട്ടത്തിൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെ സഹായിക്കേണ്ടത് ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതുണ്ട്. മതേതര ശക്തികളുടെ വളർച്ചയ്ക്ക് തടസം നിൽക്കുന്ന സാഹചര്യങ്ങളെ വ്യക്തിഗതമായി എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : Mar 18, 2021, 6:33 PM IST