പാലക്കാട് : കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്‍റെ കാര്‍ സുബൈര്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ചതില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ഈ കാര്‍ കഴിഞ്ഞ അഞ്ച് മാസത്തോളം ആരൊക്കെ ഉപയോഗിച്ചുവെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബെറിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഈ വാഹനത്തിലാണ് രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.
സഞ്ജിത്തിന്‍റെ കാര്‍ സുബൈര്‍ വധക്കേസ് പ്രതികള്‍ക്ക് ലഭിച്ചതെങ്ങനെ ; വിശദാന്വേഷണത്തിന് പൊലീസ് - subair murder latest news
സുബൈറിനെ കൊലപ്പെടുത്തിയ പ്രതികള്‍ സഞ്ജിത്തിന്‍റെ കാര്‍ ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്
സുബൈര്‍ വധം; അന്വേഷണം മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കാര്‍ കേന്ദ്രീകരിച്ച്
Also read: പാലക്കാട്ടെ ഇരട്ടക്കൊലപാതകം: കൃത്യം ചെയ്‌തത് പരിശീലനം കിട്ടിയ സംഘമെന്ന് പൊലീസ്
ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണശേഷം കാര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് എടുത്തിരുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും പിതാവും നേരത്തേ പ്രതികരിച്ചിരുന്നു. കാര്‍ സഞ്ജിത്തിന്‍റെ ഉടമസ്ഥതയിലാണെന്ന് കുടുംബവും അന്വേഷണസംഘവും സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് കൊലപാതകത്തിലും, ഗൂഢാലോചനയിലും പങ്കെടുത്തവരെ കണ്ടെത്താന്‍ സഹായിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്.