കേരളം

kerala

ETV Bharat / state

പന്നിയങ്കര ടോള്‍ പിരിവ്; തിങ്കളാഴ്‌ച ഹൈക്കോടതിയില്‍

ടോള്‍ വിഷയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി തിങ്കളാഴ്‌ച ബസുടമകളുടെ വാദം കേള്‍ക്കും

പന്നിയങ്കര ടോള്‍ പിരിവ്  ടോള്‍ വിഷയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി തിങ്കളാഴ്‌ച ബസുടമകളുടെ വാദം കേള്‍ക്കും  പന്നിയങ്കര ടോൾ പ്ലാസ  വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി  Panniyankara toll plaza  High Court on Monday will hear the toll issue  private buses at the Panniyankara toll plaza  പന്നിയങ്കര ടോള്‍ പിരിവ് വിഷയം തിങ്കളാഴ്‌ച ഹൈക്കോടതിയില്‍
പന്നിയങ്കര ടോള്‍ പിരിവ് വിഷയം തിങ്കളാഴ്‌ച ഹൈക്കോടതിയില്‍

By

Published : May 21, 2022, 12:49 PM IST

പാലക്കാട്:പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളുടെ ടോൾ വിഷയം തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ബസുകൾ ടോൾ നൽകാതെ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ബസുടമകളുടെ വാദം കേൾക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.

അമിത ടോള്‍ ഈടാക്കുന്നതിനെതിരെ സ്വകാര്യ ബസുകള്‍ ഏപ്രില്‍ 23 ദിവസം പണിമുടക്ക് നടത്തിയിരുന്നു. കൂടാതെ ബസുടമകളുടെ നേതൃത്വത്തില്‍ 28 ദിവസം ടോള്‍ പ്ലാസയ്ക്ക് സമീപം അനിശ്ചിതകാല നിരാഹാര സമരവും നടത്തി. സമരത്തെ തുടര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കാനായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയടക്കം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

സംസ്ഥാനത്തെ മറ്റ് ടോൾ പ്ലാസകളിൽനിന്ന്‌ വ്യത്യസ്തമായി മാസം 10,540 രൂപ ടോൾ നൽകാൻ തയ്യാറാണെന്ന് ഉടമകൾ അറിയിച്ചിരുന്നു.എന്നാല്‍ 30,000 രൂപയെങ്കിലും നല്‍കണമെന്ന് കരാര്‍ കമ്പനി ആവശ്യമുന്നയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മെയ് 4 മുതല്‍ ബസുടമകള്‍ ബാരിയര്‍ തള്ളി നീക്കി ടോള്‍ നല്‍കാതെ സര്‍വീസ് ആരംഭിക്കുകയായിരുന്നു.

ഇതിനെതിരെ പൊലീസ് പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല.

also read: പന്നിയങ്കര അമിത ടോള്‍ പിരിവ്; തൃശൂര്‍-പാലക്കാട് റൂട്ടില്‍ അനിശ്ചിതകാല ബസ്‌ പണിമുടക്ക്

ABOUT THE AUTHOR

...view details