കേരളം

kerala

ETV Bharat / state

സ്റ്റാൻഡില്‍ കയറാതെ ബസുകൾ; വഴിയില്‍ തടഞ്ഞ് കൗൺസിലർമാർ

രാവിലെ ഒൻപത് മണി മുതൽ മണ്ണാർക്കാട്, കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ബസുകൾ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കാൻ സമരക്കാർ അനുവദിച്ചില്ല.

നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു

By

Published : Aug 30, 2019, 7:14 PM IST

Updated : Aug 30, 2019, 8:01 PM IST

പാലക്കാട്: ഗതാഗത ഉപദേശക സമിതിയും നഗരസഭയും നല്‍കിയ നിർദ്ദേശം അവഗണിച്ച് പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാൻഡില്‍ പ്രവേശിക്കാത്ത ബസുകൾ തടഞ്ഞ് നഗരസഭാ കൗൺസിലർമാർ. കോഴിക്കോട്, മണ്ണാർക്കാട്, കോങ്ങാട് ഭാഗത്ത് നിന്നും പാലക്കാട് നഗരത്തിലെത്തുന്ന ബസുകളാണ് മുനിസിപ്പല്‍ ബസ് സ്റ്റാൻഡില്‍ പ്രവേശിക്കാതെ യാത്ര തുടർന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങൾ ഇടിഞ്ഞു വീണതിനെ തുടർന്നാണ് ബസ് സ്റ്റാൻഡിന്‍റെ പ്രവർത്തനം ഇവിടെ നിന്നും മാറ്റിയിരുന്നു.

സ്റ്റാൻഡില്‍ കയറാതെ ബസുകൾ; വഴിയില്‍ തടഞ്ഞ് കൗൺസിലർമാർ

ഇതിനു പകരം കോഴിക്കോട്, മണ്ണാർകാട്, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ കയറിയിറങ്ങി പോകുന്ന രീതിയിൽ മുനിസിപ്പല്‍ ബസ് സ്റ്റാൻഡ് ബേയാക്കി മാറ്റണമെന്ന് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കണക്കിലെടുത്താണ് ജില്ലാ കലക്ടറും നഗരസഭയും ഉൾപ്പെട്ട ഗതാഗത ഉപദേശക സമിതി ബസുകൾ മുൻസിപ്പൽ സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന് നിർദ്ദേശിച്ചത്. എന്നാൽ ഈ നിർദേശങ്ങൾ പാലിക്കാൻ ബസുടമകൾ തയ്യാറായില്ല. തുടർന്നാണ് നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും ചേർന്ന് ഇന്ന് പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകിയത്. രാവിലെ ഒൻപത് മണി മുതൽ മണ്ണാർക്കാട്, കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ബസുക്കളെ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കാൻ സമരക്കാർ അനുവദിച്ചില്ല.

സമരത്തെ തുടർന്ന് സ്ഥലത്തെത്തിയ ആർടിഒ കൗൺസിലർമാരുമായി ചർച്ച നടത്തി. തുടർന്ന് സെപ്റ്റംബർ അഞ്ച് വരെ ബസുകൾ നിർബന്ധമായും മുൻസിപ്പൽ സ്റ്റാൻഡിൽ പ്രവേശിക്കണമെന്നും ആർടിഒ ബസുടമകളോട് നിർദ്ദേശിച്ചു. അഞ്ചിനു ശേഷം ബസ്സുടമകളെയും വ്യാപാരികളെയും സംയുക്തമായി വിളിച്ച് ചേർത്ത് വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്താമെന്നും ആർടിഒ സമരക്കാർക്ക് ഉറപ്പു നൽകി

Last Updated : Aug 30, 2019, 8:01 PM IST

ABOUT THE AUTHOR

...view details