പാലക്കാട്:കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുതിരയോട്ടം സംഘടിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. അധികൃതരുടെ അനുമതി ഇല്ലാതെയാണ് തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി കഴിഞ്ഞ ദിവസം കുതിരയോട്ടം സംഘടിപ്പിച്ചത്. വിഷയത്തിൽ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തത്. സംഘാടകരിൽ 25 പേർക്കെതിരെ കേസെടുത്തെന്നും എട്ട് പേരെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടുവെന്നും ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. 57 കുതിരക്കാർക്കെതിരെയും 200 കാണികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
തത്തമംഗലത്തെ കുതിരയോട്ടം; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും
അധികൃതരുടെ അനുമതി ഇല്ലാതെയാണ് തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി കഴിഞ്ഞ ദിവസം കുതിരയോട്ടം സംഘടിപ്പിച്ചത്.
തത്തമംഗലത്തെ കുതിരയോട്ടം; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും
തത്തമംഗലത്തെ വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലാണ് അങ്ങാടി വേല മഹോത്സവത്തിന്‍റെ ഭാഗമായി കുതിരയോട്ടം നടത്തിയത്. കുതിരയോട്ടം കാണുന്നതിനായി ആയിരത്തോളം കാണികളും എത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കുതിരയോട്ടം നടത്തുന്നില്ല എന്നറിയിച്ച സംഘാടകർ അവരുടെ തന്നെ വാക്കും കൊവിഡ് വിലക്കും ലംഘിച്ചാണ് കുതിരയോട്ടം നടത്തിയത്.
Read more: വിലക്കുകൾ ലംഘിച്ച് തത്തമംഗലത്ത് കുതിരയോട്ടം