മീങ്കര ഡാമിൽ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു
പൊലീസിന്റെയും അഗ്നിശമന സേനയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല
മീങ്കര ഡാം
പാലക്കാട്:മീങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. ആനമല ഗാനപതിപാളയം സ്വദേശി മുരുകവേലാണ് മരിച്ചത്. പൊലീസിന്റെയും, അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അടുത്തുള്ള ഭദ്രകാളി അമ്മൻ കോവിലിൽ ദർശനത്തിന് വന്നതായിരുന്നു ഇയാൾ.