വാളയാറിൽ കഞ്ചാവ് വേട്ട; തമിഴ്‌നാട് സ്വദേശി പിടിയിൽ - പാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡ്
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവു കടത്തുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിരുന്നു
![വാളയാറിൽ കഞ്ചാവ് വേട്ട; തമിഴ്‌നാട് സ്വദേശി പിടിയിൽ വാളയാറിൽ കഞ്ചാവ് വേട്ട പാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡ് valayar drugs seized](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5364585-thumbnail-3x2-ganja2.jpg)
കഞ്ചാവ്
പാലക്കാട്: വാളയാർ അതിർത്തിയിൽ 10 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ. കമ്പം-തേനി സ്വദേശിയായി അളക് രാജി (27)നെ പാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രമിന്‍റെ നിർദേശത്തിൽ ഡിവൈഎസ്‌പി ബാബു തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കമ്പത്തു നിന്നും ബസ് മാർഗം വാളയാറെത്തി ഇടപാടുകാർക്ക് കൈമാറാൻ നിൽക്കുന്ന സമയത്താണ് അളക് രാജയെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വില വരും. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.