പാലക്കാട്:മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയ അവകാശവാദവുമായി ശബ്‌ദരേഖ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞാണ് സ്വപ്‌ന, വാര്‍ത്താസമ്മേളനം ആരംഭിച്ചത്. വര്‍ഷങ്ങള്‍ മുന്‍പേ ഷാജിനെ അറിയാം, ശിവശങ്കറിന്‍റെ പുസ്‌തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയതെന്നും സ്വപ്‌ന വ്യക്തമാക്കി.
രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാല്‍ മുഖ്യമന്ത്രിയ്ക്ക് സഹിക്കാന്‍ പറ്റില്ല. സരിത്തിനെ പൊക്കുമെന്നും പറഞ്ഞു. ഇതുകൊണ്ടാണ് ഷാജിന്‍റെ സഹായം തേടിയത്.