പാലക്കാട്: തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന കോടിയേരിയുടെ പ്രസ്താവന എൽഡിഎഫ്-യുഡിഎഫ് രഹസ്യധാരണയുടെ സൂചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.നിലവിൽ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും തങ്ങളെ പരാജയപ്പെടുത്താൻ ഇരുമുന്നണികളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ് ഇത്തരം നീക്കുപോക്കുകളെന്നും സുരേന്ദ്രൻ പറഞ്ഞു. കോടിയേരിയുടെ പ്രസ്താവനയോട് യുഡിഎഫ് പ്രതികരിക്കാത്തത് ഈ ധാരണ പ്രകാരമാണ്. തിരുവനന്തപുരം കോർപറേഷനിലും സിപിഎം-കോൺഗ്രസ് വോട്ട് കച്ചവടത്തിന് തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ധാരണകൾ പ്രകാരമാണ് ഇബ്രാഹീം കുഞ്ഞിനെതിരായ പാലാരിവട്ടം പാലം അഴിമതി കേസ് അട്ടിമറിക്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫ്-യുഡിഎഫ് രഹസ്യധാരണയുണ്ടെന്ന് കെ സുരേന്ദ്രൻ - LDF
നിലവിൽ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും തങ്ങളെ പരാജയപ്പെടുത്താൻ ഇരുമുന്നണികളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ് ഇത്തരം നീക്കുപോക്കുകളെന്നും സുരേന്ദ്രൻ പറഞ്ഞു
ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫ്-യുഡിഎഫ് രഹസ്യധാരണയുണ്ടെന്ന് കെ സുരേന്ദ്രൻ
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാൻ ലീഗ് തയ്യറായതും അതിന് കോൺഗ്രസിന്‍റെ പിൻതുണ ലഭിച്ചതും ബിജെപിയുടെ മുന്നേറ്റത്തെ ഭയന്നിട്ടാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരള കോൺഗ്രസിന് നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിലേക്കും യു.ഡി.എഫിലേക്കും പോകാൻ കഴിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പാലക്കാട് പറഞ്ഞു.