കേരളം

kerala

ETV Bharat / state

സഹപാഠികളുടെ ചികിത്സക്ക് മൈമുമായി തെരുവിലിറങ്ങി വിദ്യാര്‍ഥികള്‍ - Palakkadu news updates

മൈം കളിച്ച ലഭിക്കുന്ന പണം കൂട്ടുകാരുടെ ചികിത്സക്കായി നൽകുകയാണ് ഇവരുടെ ലക്ഷ്യം.

സഹപാഠികളുടെ ചികിത്സക്കായി മൈമുമായി തെരുവിലിറങ്ങി വിദ്യാര്‍ഥികള്‍
സഹപാഠികളുടെ ചികിത്സക്കായി മൈമുമായി തെരുവിലിറങ്ങി വിദ്യാര്‍ഥികള്‍

By

Published : Jan 16, 2020, 12:23 PM IST

Updated : Jan 16, 2020, 1:13 PM IST

പാലക്കാട്: സൗഹൃദങ്ങള്‍ ഇങ്ങനെയാണ്. എത് ആപത്ഘട്ടത്തിലും തുണയാകുന്നവർ. സൗഹൃദങ്ങള്‍ എങ്ങനെയാവണം എന്നതിന് മാതൃകയാകുകയാണ് മാത്തൂര്‍ സിഎഫ്ഡിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍. കൂട്ടൂകാരന് കാന്‍സറാണ്.സ്കൂളിലെ വിഎച്ച്എസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്ക് വൃക്കരോഗവും. അവർക്ക് തങ്ങളാലാകുന്ന സഹായം ചെയ്യാനായി രംഗത്തിറങ്ങിയിരിക്കുകയാണ് വിദ്യാർഥികള്‍. ഇതിനായി മൈമാണ് ഇവർ തെരഞ്ഞെടുത്തിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മൈം കളിച്ച് പണം സ്വരൂപിക്കുക.

സഹപാഠികളുടെ ചികിത്സക്ക് മൈമുമായി തെരുവിലിറങ്ങി വിദ്യാര്‍ഥികള്‍

സുഹൃത്തുക്കളുടെ ചികിത്സക്കായി സുമനസുകള്‍ സഹായിക്കണമെന്ന അഭ്യർഥനയുമായാണ് വിദ്യാർഥികള്‍ തെരുവില്‍ ഇറങ്ങിയത്. മൈം കളിച്ച് ലഭിക്കുന്ന പണം കൂട്ടുകാരുടെ ചികിത്സക്കായി നൽകുകയാണ് ഇവരുടെ ലക്ഷ്യം.സ്കൂളില്‍ രൂപീകരിച്ച പ്രതീക്ഷ ക്ലബ്ബിന്‍റെ അഭിമുഖ്യത്തിലാണ് ചികിത്സ സഹായത്തിനുള്ള മാര്‍ഗങ്ങള്‍ തേടുന്നത്. ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഉള്‍പ്പെടെ നടത്തി ഇതിനോടകം രണ്ട് ലക്ഷം രൂപയോളം ഇവർ ശേഖരിച്ചിട്ടുണ്ട്.

Last Updated : Jan 16, 2020, 1:13 PM IST

ABOUT THE AUTHOR

...view details