കേരളം

kerala

ETV Bharat / state

വിദ്യാർഥിനി ക്വാറിയില്‍ മരിച്ച നിലയില്‍ - തൃത്താല വിദ്യാർഥി മരണം

ആലൂർ കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം

പാലക്കാട് വിദ്യാർഥി മരണം  തൃത്താല വിദ്യാർഥി മരണം  palakkad student death news
പാലക്കാട് ക്വാറിയില്‍ വിദ്യാർഥി മരിച്ച നിലയില്‍

By

Published : Jun 12, 2020, 2:40 PM IST

Updated : Jun 12, 2020, 4:40 PM IST

പാലക്കാട്: തൃത്താല ആലൂരില്‍ വിദ്യാർഥിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദയാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ വീടിന് അടുത്തുള്ള കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃത്താല കെ.ബി മേനോൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. അമ്മ വീടായ ആലൂരില്‍ നിന്നും ഏഴ് മണിയോടെ പോയ കുട്ടിയെ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഒരു കിലോമീറ്റര്‍ ദൂരെയുള്ള 400 അടിയോളം താഴ്ചയുള്ള ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വിദ്യാർഥിനി ക്വാറിയില്‍ മരിച്ച നിലയില്‍
Last Updated : Jun 12, 2020, 4:40 PM IST

ABOUT THE AUTHOR

...view details