പാലക്കാട്: പാലക്കാട് ചാലിശേരി പെരുമണ്ണൂരിൽ അഞ്ചു വയസുകാരിയെ തെരുവുനായ ആക്രമിച്ചു. ഇന്നലെ (25.10.2022) വൈകിട്ടാണ് സംഭവം. അഞ്ച് വയസുകാരി ഹൃതികയ്ക്കാണ് കടിയേറ്റത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം - PALAKKAD LATEST NEWS
തെരുവുനായയുടെ കടിയേറ്റ കുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം
വീട്ടുമുറ്റത്ത് തനിയെ കളിച്ചുകൊണ്ടിരിക്കെയാണ് ഹൃതികയെ നായ ആക്രമിച്ചത്. കുട്ടിയുടെ തലയിലും പുറത്തും നായ കടിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.