പാലക്കാട് : കൊടുവായൂർ കാക്കയൂർ ആണ്ടിത്തറയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പ്രദേശവാസികളായ എസ് വേലായുധൻ എന്ന കണ്ണൻ (63), വേലായുധന്‍റെ ഭാര്യ കോമളം (56), വി വയ്യാപുരി (64) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. രണ്ട് ഇരുചക്ര വാഹന യാത്രക്കാരെയും നായ കടിച്ചു.
കൊടുവായൂരിൽ തെരുവുനായ ആക്രമണം ; 5 പേർക്ക് പരിക്ക്, ഒരാളുടെ മുഖം കടിച്ചുപറിച്ചു, തുന്നിച്ചേര്‍ത്തത് മണിക്കൂറുകളെടുത്ത് - തെരുവുനായ
ഒരാളുടെ മുഖം നായ കടിച്ച് പറിച്ചു, തെരുവുനായയുടെ കടിയേറ്റ എല്ലാവരും ജില്ല ആശുപത്രിയില്‍ എത്തി ചികിത്സ തേടി
ഞായറാഴ്‌ച രാവിലെ ആറ് മണിയോടെയാണ് നായയുടെ ആക്രമണമുണ്ടായത്. വയ്യാപുരിയുടെ മുഖം നായ കടിച്ച് പറിച്ചു. നായ ആക്രമിക്കാനായി ഓടി വരുന്നതുകണ്ട് കല്ലെടുക്കാനായി കുനിയുന്നതിനിടയില്‍ നായ കവിള്‍ കടിച്ചെടുക്കുകയായിരുന്നു. വയ്യാപുരി ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. മണിക്കൂറുകള്‍ എടുത്താണ് ഇയാളുടെ മുഖം ഡോക്‌ടര്‍മാര്‍ തുന്നിച്ചേർത്തത്.
ആണ്ടിത്തറ സ്വദേശിനിയായ മാധവിയുടെ വീട്ടിലെ പശു, ആട്, കോഴികള്‍ എന്നിവയെയും നായ കടിച്ചിട്ടുണ്ട്. നായയുടെ കടിയേറ്റ എല്ലാവരും ജില്ല ആശുപത്രിയില്‍ എത്തി ചികിത്സ തേടി.