കേരളം

kerala

ETV Bharat / state

വികസന പ്രവർത്തനങ്ങളുടെ ശിലാ ഫലകങ്ങൾ നശിപ്പിക്കുന്നുവെന്ന് പട്ടാമ്പി എംഎല്‍എ - സാമൂഹ്യ വിരുധർ

പട്ടാമ്പി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ശിലാ ഫലകങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി മുഹമ്മദ് മുഹ്സിൻ എംഎല്‍എ. മാർബിൾ ഫലകങ്ങളും അറിയിപ്പ് ബോർഡുകളുമാണ് തർക്കപ്പെടുന്നത്.

Muhammad Muhsin MLA  development  stone tablets  വികസന പ്രവർത്തനം  സാമൂഹ്യ വിരുധർ  പട്ടാമ്പി എം.എൽ.എ
മുഹമ്മദ് മുഹ്‌സിൻ എംഎൽഎ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ശിലാ ഫലകങ്ങൾ സാമൂഹ്യ വിരുധർ തകർക്കുന്നു

By

Published : May 9, 2020, 1:32 PM IST

Updated : May 9, 2020, 4:46 PM IST

പാലക്കാട്: പട്ടാമ്പി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ശിലാ ഫലകങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി മുഹമ്മദ് മുഹ്സിൻ എംഎല്‍എ. എം.എൽ.എ ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് നിർമ്മാണം നടത്തിയ പൊതുമരാമത്ത് പ്രവർത്തികളിൽ സ്ഥാപിച്ച മാർബിൾ ഫലകങ്ങളും അറിയിപ്പ് ബോർഡുകളുമാണ് തർക്കപ്പെടുന്നത്. സാമൂഹിക വിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് എംഎല്‍എയുടെ ആരോപണം. പലയിടങ്ങളിലും ശിലാ ഫലകം വെച്ചിരുന്ന ഇരുമ്പ് ബോർഡ് മാത്രമാണ് ബാക്കിയുള്ളത്. ഓങ്ങല്ലൂർ പഞ്ചായത്തിലെ കൊണ്ടൂർക്കര, വിളയൂർ പഞ്ചായത്തിലെ സ്കൂളുകൾ, കിഴായൂർ നമ്പ്രം എന്നിവിടങ്ങളിലാണ് ഫലകങ്ങൾ അധികമായി തകർത്തിരിക്കുന്നത്. നിരന്തരമായി ശിലാ ഫലകങ്ങൾ തകർക്കുന്നതിനെതിരെ എംഎല്‍എയും തദ്ദേശ സ്ഥാപന പ്രതിനിധികളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വികസന പ്രവർത്തനങ്ങളുടെ ശിലാ ഫലകങ്ങൾ നശിപ്പിക്കുന്നുവെന്ന് പട്ടാമ്പി എംഎല്‍എ
Last Updated : May 9, 2020, 4:46 PM IST

ABOUT THE AUTHOR

...view details