തിരുവനന്തപുരം: മോഷണം പോയ ഹെൽമറ്റ് ഒ.എല്‍.എക്സില്‍ കണ്ടെത്തി പൊലീസ്. ടെക്നോപാർക്ക് ജീവനക്കാരന്‍റെ വാഹനത്തിൽ നിന്നും നഷ്ടപ്പെട്ട ഹെൽമെറ്റ് ഒ.എൽ.എക്സ് വഴി വിൽക്കാൻ വച്ചിരുന്നത്. കഴക്കൂട്ടം പൊലീസ് ഹെല്‍മറ്റ് കണ്ടെത്തി ഉടമസ്ഥന് കൈമാറി. തമിഴ്നാട് സ്വദേശിയും ടെക്നോപർക്ക് ജീവനക്കാരനുമായ ജെറിൻ ആൽബർട്ടിന്‍റെ ഹെൽമറ്റാണ് പൊലീസ് കണ്ടെത്തി തിരികെ നൽകിയത്.
മോഷണം പോയ ഹെൽമറ്റ് ഒ.എല്‍.എക്സില്‍; ഉടമക്ക് തിരികെ നല്‍കി പൊലീസ് - തിരികെ നല്‍കി പൊലീസ്
വില കൂടിയ ഹെൽമറ്റായതിനാൽ പല സ്ഥലത്തും അന്വേഷിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ജെറിൻ ഒ.എൽ.എക്സ് പരിശോധിച്ചപ്പോൾ 3000 രൂപ വിലക്ക് ഹെൽമറ്റ് വിൽപ്പനയ്ക്ക് വച്ചതായി കണ്ടെത്തി.
ശനിയാഴ്ച വൈകുന്നേരം കമ്പനിയുടെ വാർഷിഘാഘോഷത്തിൽ പങ്കെടുക്കാനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയതായിരുന്നു ജെറിൻ. സ്റ്റേഡിയത്തിന്‍റെ പാർക്കിങ്ങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്തിട്ട് തിരികെ വന്നപ്പോൾ വാഹനത്തിൽ വച്ചിരുന്ന ഹെൽമെറ്റ് കാണാനില്ല.
വില കൂടിയ ഹെൽമറ്റായതിനാൽ പല സ്ഥലത്തും അന്വേഷിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ജെറിൻ ഒഎൽ എക്സ് പരിശോധിച്ചപ്പോൾ 3000 രൂപ വിലക്ക് ഹെൽമറ്റ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. ഉടൻ തന്നെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അടുത്ത ദിവസം രാവിലെ പൊലീസ് ഹെൽമെറ്റ് കണ്ടെത്തി ഉടമസ്ഥന് കൈമാറി. രാത്രി വൈകി എത്തിയ പരാതിയിൽ രാവിലെ തന്നെ പരിഹാരം കണ്ടതിന്‍റെ സന്തോഷത്തിലാണ് ജെറിൻ.