പാലക്കാട്:വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്ത ലക്ഷ്യമിട്ടുള്ള ജീവനി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എസ് സുനില്‍ കുമാർ നിർവഹിച്ചു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം.
വിഷരഹിത പച്ചക്കറി; ജീവനി പദ്ധതിക്ക് തുടക്കമായി
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം.
വിഷരഹിത പച്ചക്കറിക്കായി ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം
വേലന്താവളം എ വണ്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ കെ.ശാന്തകുമാരി അധ്യക്ഷയായി. മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍ രമ്യ ഹരിദാസ് എം.പി വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ശ്രീകുമാരി, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.
Last Updated : Jan 23, 2020, 7:09 PM IST