പാലക്കാട്: പാലക്കാട് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്.
ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു - റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ്
ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു
![ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു Staff nurses collapsed and died on duty ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു നേഴ്‌സ് ഹൃദയസ്തംഭനം ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് Cardiac arrest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11811688-225-11811688-1621367762822.jpg)
ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു
രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പൊടുന്നനെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവ് ആണ്. ഭർത്താവ്: ഷിബു, മക്കൾ: ആൽബിൻ, മെൽബിൻ
Last Updated : May 19, 2021, 4:35 AM IST