പാലക്കാട് :ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്‍റെ ഫയലുകള്‍ രണ്ട് ദിവസത്തിനകം എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി.
കേസ് ഏറ്റെടുക്കാന്‍ നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയം എന്‍ഐഎയോട് നിര്‍ദേശിച്ചിരുന്നു. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഡിജിപിക്ക് നല്‍കിയത്.
ശ്രീനിവാസന്‍ വധക്കേസ് : ഫയലുകള്‍ രണ്ട് ദിവസത്തിനകം കൈമാറാന്‍ ഉത്തരവിട്ട് ഡിജിപി - Sreenivasan murder NIA investigation
അന്യമതത്തില്‍പ്പെട്ട ആളുകളുടെ ഹിറ്റ്ലിസ്റ്റ് പോപ്പുലര്‍ഫ്രണ്ട് തയ്യാറാക്കി എന്നുള്ളതിന്‍റെ തെളിവുകളില്‍ ഒന്നായി ശ്രീനിവാസന്‍ വധത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു
ശ്രീനിവാസന്‍ വധക്കേസ്
ശ്രീനിവാസന്‍ വധക്കേസില്‍ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണയായി 44 പേര്‍ക്കെതിരെ കുറ്റപത്രം പാലക്കാട് കോടതിയില്‍ നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളില്‍ ശ്രീനിവാസന്‍ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.