കേരളം

kerala

ETV Bharat / state

നടനമികവിന് ശ്രീജിത്തിന് നാട്യപ്രവീണ്‍ - ശ്രീജിത്ത് മാരിയിൽ നാട്യപ്രവീൺ

സ്കൂൾ തലം മുതൽ തന്നെ ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം, നാടോടി നൃത്തം എന്നിവയില്‍ മികവ് തെളിയിച്ച വ്യക്തിയാണ് ശ്രീജിത്ത്.

നാട്യപ്രവീണ്‍

By

Published : Oct 16, 2019, 8:13 PM IST

Updated : Oct 16, 2019, 11:14 PM IST

പാലക്കാട്:മികച്ച നര്‍ത്തകര്‍ക്കുള്ള നാട്യപ്രവീൺ പുരസ്കാരം സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് പാലക്കാട് സ്വദേശി ശ്രീജിത്ത്. ഇന്ത്യൻ ട്രേഡ് ഫെയർ ഫൗണ്ടേഷനും ഊർമ്മിള ഉണ്ണിയും ചേർന്ന് നടത്തിയ ദേശീയ നൃത്തോത്സവത്തിലാണ് ശ്രീജിത്ത് നാട്യപ്രവീണ്‍ പുരസ്കാരം സ്വന്തമാക്കിയത്

നാട്യമികവിന് ശ്രീജിത്തിന് നാട്യപ്രവീണ്‍

ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം, നാടോടി നൃത്തം എന്നിവയില്‍ മികവ് തെളിയിച്ച വ്യക്തിയാണ് ശ്രീജിത്ത്. എട്ടാം ക്ലാസിലായിരുന്നു അരങ്ങേറ്റം കുറിച്ചത്. സ്കൂൾ കലോത്സവവേദികളിൽ സ്ഥിരം വിജയിയായിരുന്നു ശ്രീജിത്ത് . സ്വകാര്യ സ്ഥാപനത്തിലെ ജോലിയോടൊപ്പം വീട്ടിൽ വിദ്യാർഥികൾക്കായി കലാക്ഷേത്രം എന്ന നൃത്തവിദ്യാലയവും ശ്രീജിത്ത് നടത്തുന്നുണ്ട്. കലാമണ്ഡലം പോലെ പാലക്കാട് ജില്ലയിലും കലാക്ഷേത്രം വേണമെന്നാണ് ശ്രീജിത്തിന്‍റെ ആഗ്രഹം.

Last Updated : Oct 16, 2019, 11:14 PM IST

ABOUT THE AUTHOR

...view details