വാളയാർ കേസില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന് റിപ്പോർട്ട് - വാളയാർ കേസ്
പൊലീസ് അന്വേഷണത്തിൽ ജാഗ്രത കുറവുണ്ടായെന്നും അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്
പാലക്കാട്:വാളയാർ കേസിൽ പൊലീസ് അന്വേഷണത്തിൽ ജാഗ്രത കുറവുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പൊലീസ് അന്വേഷണത്തിൽ ജാഗ്രത കുറവുണ്ടായെന്നും അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അച്ഛന്‍റെയും, അമ്മയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും
ബാഹ്യ സമ്മർദങ്ങൾക്ക് അന്വേഷണ ഉദ്യോഗസ്ഥർ വഴങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേ സമയം കുട്ടികളുടെ അമ്മയെയും പ്രതിചേർക്കണമായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.