പാലക്കാട്: പട്ടാമ്പിയിൽ നിന്നും എടപ്പാളിലേക്ക് പോകുന്ന സ്വകാര്യ ബസിന് മാർഗ തടസം സൃഷ്ടിച്ച് വാഹനമോടിച്ച മോട്ടോർ സൈക്കിളുകാരന്‍റെ ലൈസൻസ് പട്ടാമ്പി മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തു. ഇയാൾ വാഹനം ഓടിക്കുന്ന ദൃശ്യം യാത്രക്കാർ പകർത്തി തിരുവനന്തപുരം മോട്ടോർ വാഹന വകുപ്പ് ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകുകയായിരുന്നു. പട്ടാമ്പി വെഹിക്കിൾ ഇൻസ്പെക്ടർ ജോയ്സൺ സംഭവത്തില്‍ അന്വേഷണം നടത്തി. മോട്ടോർ സൈക്കിള്‍ ഉടമയോട് വാഹനം ഓടിച്ചയാളെ ഹാജരാക്കാൻ നിർദേശിച്ചു.
ലൈസൻസ് റദ്ദാക്കിയതിനൊപ്പം സാമൂഹ്യ സേവനവും; യുവാവിന് മാതൃകാ ശിക്ഷ നൽകി മോട്ടോർ വാഹനവകുപ്പ്
വാഹനം ഉപയോഗിച്ച ഞാങ്ങാട്ടിരി സ്വദേശിയായ രഞ്ജിത്ത് ജോയിന്‍റ് ആർടിഒ മുമ്പാകെ ഹാജരായി കുറ്റം സമ്മതം നടത്തി ഖേദപ്രകടനം എഴുതി നൽകി.
ലൈസൻസ്
വാഹനം ഓടിച്ച ഞാങ്ങാട്ടിരി സ്വദേശിയായ രഞ്ജിത്ത് ജോയിന്‍റ് ആർടിഒ മുമ്പാകെ ഹാജരായി. കുറ്റസമ്മതം നടത്തിയ രഞ്ജിത്ത് ഖേദപ്രകടനം എഴുതി നൽകി. തുടർന്ന് രഞ്ജിത്തിന്‍റെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. പട്ടാമ്പി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയില്‍ ഒരു ദിവസത്തെ സാമൂഹ്യ സേവനം ചെയ്യണമെന്നുംപട്ടാമ്പി ജോയിന്‍റ് ആർടിഒ സി.യു മുജീബ്ഉത്തരവിറക്കി.
TAGGED:
Department of Motor Vehicles