പാലക്കാട്:ജില്ലയിൽ ഇതുവരെ 114 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചത്. ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്നതോടെ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ ചികിത്സ വീടുകളിലാക്കി. രോഗബാധിതരായ ആരോഗ്യ പ്രവർത്തകരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 72 സ്ത്രീകൾക്കും 42 പുരുഷന്മാർക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആഞ്ച് പേർക്ക് മാത്രമാണ് രോഗലക്ഷണം കാണിച്ചത്. രോഗ ലക്ഷണങ്ങൾ ഇല്ലാതെ രോഗം പിടിപെടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
പാലക്കാട് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 114 ആരോഗ്യ പ്രവർത്തകർക്ക്
72 സ്ത്രീകൾക്കും 42 പുരുഷന്മാർക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആഞ്ച് പേർക്ക് മാത്രമാണ് രോഗലക്ഷണം കാണിച്ചത്
പാലക്കാട് ജില്ലയിൽ ഇതുവരെ 114 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് രോഗബാധ
ഡോക്ടർ, നേഴ്സ്, ലാബ് ജീവനക്കാർ, ആശുപത്രികളിലേ ക്ലാർക്ക്, ആംബുലൻസ് ഡ്രൈവർമാർ, പാലിയേറ്റീവ് നേഴ്സുമാർ, ആശുപത്രി പി.ആർ.ഒ, മെഡിക്കൽ ഷോപ്പ് ജീവനക്കാർ, ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ, ആശാവർക്കർമാർ എന്നിങ്ങനെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളിൽ ഉള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.