കേരളം

kerala

ETV Bharat / state

നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ രണ്ട് പേർ പിടിയില്‍ - 2 പേർ പിടിയില്‍

നിരോധിത പുകയില ഉല്‍പ്പന്നമായ 50000 പാക്കറ്റ് ഹാന്‍സ് മിനിലോറിയില്‍ കാലിത്തീറ്റയെന്ന വ്യാജേന കടത്തിയ രണ്ട് പേര്‍ പിടിയില്‍.

banned tobacco products  2 arrested  കാലിത്തീറ്റയെന്ന വ്യാജേന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തി ; 2 പേർ പിടിയില്‍  കാലിത്തീറ്റ  നിരോധിത പുകയില ഉൽപ്പന്നങ്ങൾ  2 പേർ പിടിയില്‍  ഹാന്‍സ്
കാലിത്തീറ്റയെന്ന വ്യാജേന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തി ; 2 പേർ പിടിയില്‍

By

Published : Dec 28, 2020, 5:53 PM IST

പാലക്കാട്: മിനി ലോറിയില്‍ കാലിത്തീറ്റയെന്ന വ്യാജേന കടത്തിയ 30 ചാക്ക് പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി. ഇന്ന് രാവിലെ ഒറ്റപ്പാലത്തു വെച്ചാണ് നിരോധിത പുകയില ഉല്‍പ്പന്നമായ 50000 പാക്കറ്റ് ഹാന്‍സാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ സ്വദേശികളായ ഹസ്സന്‍ (32), ഫഹദ് (31) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ലഹരി സാധനങ്ങള്‍ക്ക് ചില്ലറ വിപണിയില്‍ 25 ലക്ഷം രൂപ വില വരും. പാലക്കാട് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നുമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഒറ്റപ്പാലത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പനക്ക് കൊണ്ടുവന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details