പാലക്കാട് : വടക്കൻ സിക്കിമിൽ സൈനിക ട്രക്ക് അപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വൈശാഖിന്‍റെ (26) മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം ഞായറാഴ്ച പകൽ ഒരുമണിയോടെ പശ്ചിമ ബംഗാളിലെ ബാഗ്‌ദോഗ്ര എയർപോർട്ടിൽ നിന്ന് ഹൈദരാബാദ് വഴി വൈകിട്ട് ആറോടെ കോയമ്പത്തൂരെത്തും. അവിടെ മധുക്കരയിലുള്ള ആർമി യൂണിറ്റ് മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് അതിർത്തിയായ വാളയാറിൽ ജില്ല ഭരണാധികാരികളും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങുന്ന മൃതദേഹം രാത്രി ഒമ്പതോടെ മാത്തൂരിലെ വീട്ടിലെത്തിക്കും.
അവസാനമായി ജന്മനാട്ടിലേക്ക് ; സിക്കിമിലെ സൈനിക വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വൈശാഖിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും - മന്ത്രി
വടക്കൻ സിക്കിമിലെ സെമയില്‍ സൈനിക ട്രക്ക് അപകടത്തിൽപ്പെട്ട് കൊല്ലപ്പെട്ട മലയാളി സൈനികന്‍ വൈശാഖിന്‍റെ മൃതദേഹം നാളെ ജന്മനാട്ടിലെത്തിക്കും, സംസ്‌കാരം 12 ന് ഐവര്‍മഠത്തില്‍
![അവസാനമായി ജന്മനാട്ടിലേക്ക് ; സിക്കിമിലെ സൈനിക വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വൈശാഖിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും Sikkim Army truck accident keralite jawan martyr martyr keralite jawan Vyshakh Dead body ജന്മനാട്ടിലേക്ക് സൈനിക വാഹനാപകടത്തില്‍ വീരമൃത്യു വൈശാഖിന്‍റെ മൃതദേഹം വടക്കൻ സിക്കിമിലെ സെമ സൈനിക ട്രക്ക് മലയാളി സൈനികന്‍ ഐവര്‍മഠത്തില്‍ സംസ്‌കാരം വൈശാഖ് പാലക്കാട് മൃതദേഹം മന്ത്രി റീത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17303246-thumbnail-3x2-asdfghjk.jpg)
സംസ്ഥാന സര്‍ക്കാരിനായി മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി റീത്ത് സമര്‍പ്പിക്കും. തിങ്കളാഴ്ച രാവിലെ എട്ടിന് മാത്തൂർ ചെങ്ങണിയൂർ എയുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി സ്കൂളിലെത്തി റീത്ത് സമർപ്പിക്കും. 12ന് പാമ്പാടി ഐവർമഠത്തിൽ ഔദ്യോഗിക ബഹുമതിയോടുകൂടി സംസ്കരിക്കും.
മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവൻ വിജയകുമാരി ദമ്പതികളുടെ മകനാണ് വൈശാഖ്. എട്ടുവർഷമായി സൈന്യത്തില്‍ ജോലിചെയ്യുന്ന വൈശാഖ് 221 ഫീൽഡ് റെജിമെന്‍റിലെ നായികയാണ്. വി.കെ ശ്രീകണ്ഠൻ എംപി, കെഡി പ്രസേനൻ എംഎൽഎ, സിപിഎം മാത്തൂർ ലോക്കൽ സെക്രട്ടറി വി.രാധാകൃഷ്ണൻ എന്നിവര്‍ വൈശാഖിന്‍റെ വീട് സന്ദര്‍ശിച്ചു. വൈശാഖ് പഠിച്ച കുത്തനൂർ ഹൈസ്കൂളിലെയും തോലനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെയും സഹപാഠികളും നാട്ടുകാരും അടക്കം നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകുന്നത്.